ഷാജി കൈലാസിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ഷാജി കൈലാസ്,
താങ്കളുടെ ശക്തമായ തിരിച്ചുവരവിനു കളം ഒരുക്കുന്ന , മലയാളത്തിലെ അനശ്വരമായ രണ്ടു കഥാപാത്രങ്ങള്‍ ഒരുമിക്കുന്ന പൊളിറ്റിക്കല്‍ സസ്പെന്‍സ് ത്രില്ലര്‍ എന്നൊക്കെ വിശേഷിപിച്ച പടം, ആദ്യ ദിവസം തന്നെ കണ്ടു ഉണ്ടായ  മാനസിക പിരിമുറുക്കത്തില്‍ നിന്ന് ഉടെലെടുത്ത കത്താണിത്..

ഒരു ശരാശരി മലയാളീ പ്രേക്ഷന്‍ എന്ന നിലയില്‍, എന്റെ അഭിപ്രായസ്വാതന്ത്രം ഉപയോഗിച്ച് ചില കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

പഴയ സിനിമയുടെ ക്ലിപ്പുകളും അതെ പഞ്ച് ഡയലോകുകളും തിരുകികയറ്റി തട്ടികൂടിയ ഈ പടം, പൈസ മുടക്കി റ്റിയറ്റരില്‍ പോയി പടം കണ്ട പ്രേക്ഷകരോട്  മാത്രമല്ല, മറിച്ചു, ഇന്നും കിംഗ്‌, കമ്മിഷണര്‍ പടങ്ങളെ ഒരുപിടി നല്ല ചിത്രങ്ങളുടെകൂടെ മനസ്സില്‍ സ്കൂഷിക്കുന്ന പ്രേക്ഷകരോടുള്ള കനത്ത വഞ്ചനയാണ്, കൊല്ലാകൊലയാണ്.

ഇന്ത്യന്‍ പ്രാധനമന്ത്രി മുതല്‍  ചൈനകാരന്‍ തോക്ക് വ്യാപാരി വരെ ചറപറ മലയാളം സംസാരിക്കുന്ന ഗുട്ടന്‍സ്  ഞാന്‍ ഒരിക്കലും ചോദ്യം ചെയില്ല.. പൊളിറ്റിക്കല്‍ ത്രില്ലെര്‍ എന്നൊക്കെ കൊട്ടിഘോഷിട്ടിച്ചു, സിനിമ തുടങ്ങി അര മണിക്കൂറില്‍  ഇവനാണ് വില്ലന്‍ എന്ന് പറഞ്ഞു വില്ലനെ കാണിച്ചാല്‍, പിന്നെയെന്താണ് ത്രില്‍ എന്നും ഞാന്‍ ചോദിക്കില്ല..

ആലിഭായ് , റെഡ് ചില്ലീസ്, ഓഗസ്റ്റ്‌ 15  തുടങ്ങിയ തലനാരികക്ക് ഓസ്കാര്‍ മിസ്സ്‌ ആയ താങ്കളുടെ പടങ്ങള്‍ കണ്ടു കഴിഞ്ഞതോടെ ഇത്തരം ചോദ്യങ്ങള്‍ പാടില്ല എന്ന് ഞാന്‍ മനസ്സിലാക്കിയതാണ്..

പക്ഷെ, മുലകുടി മാറാത്ത പിള്ളേര്‍ പോലും വിശ്വസിക്കാത്ത കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്  കാണിച്ച്  ഹാക്കിംഗ്, നെറ്റ്വര്‍ക്ക് ജാമ്മിംഗ്,  നാസ, എഫ്.ബി.ഐ, ഇന്റര്‍നാഷണല്‍ അസ്സാസിന്‍,   ഐ.സി.ഡി മിസൈല്‍,ഗ്ലോബല്‍ നുക്ലിയര്‍ ബോംബ്‌   എന്നൊക്കെ പുലഭ്യം പറഞ്ഞു  നടക്കുന്ന നായകന്മാരെ, അവരുടെ ചേഷ്ടകളെ, പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന് ഒരു നിമിഷം എങ്കിലും താങ്കള്‍ ചിന്തിചിരുന്നെകില്‍ ഒരുപക്ഷെ ഈ പടം താങ്കള്‍ എടുക്കമായിരുന്നോ എന്ന്  മാത്രം തോന്നി പോകുന്നു.

രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതിയെന്നു പറയുന്ന സിനിമക്ക്  തിരക്കഥ ഉണ്ടോ, ഉണ്ടെകില്‍ അത് എവിടെ എന്ന് പലരും ചോദിക്കുന്നു. വിഷമിക്കണ്ട, ഞാന്‍ ചോദിക്കില്ല..

ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ സലിം കുമാറിനെ മാത്രം ഓര്‍ത്തുപോകുന്നു.. കുറെയധികം കഞ്ചാവ് കൊടുത്തിട്ട്, രണ്‍ജി പണിക്കരോട് “എനിക്ക് നാല് മണികൂര്‍ ബിഗ്‌ ബജറ്റ് പടം പിടിക്കണം,  ഇഷ്ടം ഉള്ളത് പോലെ എഴുതിക്കോ, ബട്ട്‌ പടം തുടങ്ങി കഴിഞ്ഞാല്‍ കമ്പ്ലീറ്റ്‌ ഇംഗ്ലീഷ് … ഒരുത്തന് പോലും ഒന്നും മനസ്സിലാവരുത്…” എന്ന്  താങ്കള്‍ ആക്ച്വലി പറഞ്ഞു കാണുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി.

മനസില്ലവാത്ത ആയിരകണക്കിന് ഡയലോകുകളില്‍ നിന്ന്  കഷ്ടപ്പെട്ട് എഴുതിയെടുത്ത ചില ഡയലോഗുകള്‍ : scintillating scent of wine and woman in a sense of fusion, wretched nauseating repulsive audacity, frustrating filthy menace, holy five star brothel, clandestine clutches, digital blue film cold storage, colourless odourless pride of the deprived

ഇത്തരം പ്രയോഗങ്ങള്‍  ഇംഗ്ലീഷില്‍ ഉണ്ടോ, ഉണ്ടെകില്‍ കവി ഇതിലൂടെ എന്താണ് ഉദേശിക്കുന്നത് എന്ന്  മനസിലാവുന്ന ഭാഷയില്‍ പറഞ്ഞു തന്നാല്‍ വളരെ സൗകര്യമായിരുന്നു.
അതല്ല, മനസിലാവാത്ത ഇംഗ്ലീഷ് കേട്ടാല്‍ മലയാളികള്‍ കൈഅടിക്കും എന്നാണെങ്കില്‍ അടുത്ത പടത്തില്‍ ഉപയോഗിക്കാന്‍ കുറച്ചു  പ്രയോഗങ്ങള്‍   സംഭാവന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു (കടപ്പാട് :ഗൂഗിള്‍)  –  the impertinent raunchy and fiercely dreadful political bigwig, cold blooded and big boned bureaucratic pimp, up your goddamn gooch, hideous and ill-favoured patrician..
ഇനിയും വേണമെങ്കില്‍, എന്റെ ഗവേഷണത്തില്‍ ഉരുതിരിഞ്ഞുണ്ടായ “not so uncommon antiquated submissive male ego” ഞാന്‍ സമര്‍പ്പിക്കുന്നു. ഇഷ്ടമുള്ളിടത്ത്  താങ്കള്‍ക്കു nauseating എന്നും ചേര്‍ക്കാം.

മലയാളത്തില്‍ നല്ല ചുണ്ടുകളുള്ള നായികമാരുടെ ക്ഷാമം ഉള്ളതുകൊണ്ടാണോ താങ്ങള്‍ ഇടക്കിടെ സിനിമയില്‍ മമ്മൂട്ടിയുടെ ചുണ്ടുകളുടെ ക്ലോസ് അപ്പ്‌ സീന്‍ കാണിച്ചു അഡ്ജസ്റ്റ് ചെയുന്നതെന്ന് ഞാന്‍ ആദ്യം സംശയിച്ചു… പിന്നീടു സിനിമയില്‍ ഉടനീളം മമ്മൂട്ടിയും സുരേഷ് ഗോപിയും പരസ്പരം കാണിക്കുന്ന അംഗവിക്ഷേപങ്ങളും, പദവര്‍ണ്ണനകളും കാണുമ്പോള്‍, കോഴിക്കൊടുകാരെ സിനിമയില്‍ പരാമര്‍ശിക്കുന്ന താങ്കളുടെ ഈ സിനിമക്ക് അതിനെന്തു യോഗ്യത എന്ന് കൂടെ അറിയാതെ ചിന്തിച്ചു പോകുന്നു.

ഏകലവ്യനിലെ മായ മേനോനില്‍ തുടങ്ങി, കിംഗിലെ വാണി വിശ്വനാഥ്, മാഡം അച്ചാമ തോമസ്‌ മുതല്‍ ആറാം തമ്പുരാനിലെ പ്രിയ രാമനെ പോലെ ത്രസിപികുന്ന സ്ത്രീകഥ പാത്രങ്ങളെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ (ഒരുപാട്) ലങ്ഘിക്കാതെ അവതരിപിച്ചുടുള്ള താങ്ങള്‍, ഈ സിനിമയില്‍ ഏലിയാമ്മ പെട്ടിക്കാരന്‍ എന്ന ഒരു കഥാപാത്രത്തെ, പേര് വിശേഷിപ്പികുന്നത് പോലെ ആലങ്കാരികമായി ക്യാമറ പരിച്ചയപെടുത്തുമ്പോള്‍, താങ്കളുടെ നിലവാരതകര്‍ച്ച മറനീക്കി പുറത്തുവരുന്നു.

ബോണ്‍ ഐഡെന്‍റ്റിട്ടി, ജെയിംസ്‌ ബോണ്ട്‌ പടങ്ങളെ കടത്തി വെട്ടുന്ന പടത്തില്‍, മലയാളി പ്രേക്ഷകന് ഒരു സൈഡില്‍ കൂടെ ഇക്കിളി ഉണ്ടാക്കാന്‍, താണ്ടവം സിനിമ മുതല്‍  താങ്കള്‍ സ്ഥിരമായി ഉള്‍പെടുത്തി വരുന്ന പെറ്റികോട്ട് മാത്രം ധരിച്ചു നിക്കുന്ന (നാടന്‍ + ഫോറിന്‍) ആശ്രമതോഴികളെ മറക്കാതെ ഉള്‍പെടുത്തിയത് എന്നിലെ മലയാളിയെ പുളകം കൊള്ളിക്കുന്നു.

അതുപോലെ, ഇന്റെര്‍വലിനു മുമ്പ് മമ്മൂട്ടിയെ ഇന്ത്യന്‍ ഗുണ്ടകളില്‍ നിന്ന്  സുരേഷ് ഗോപി രക്ഷിച്ചാല്‍, ക്ലൈമാക്സ്‌ വരുമ്പോള്‍ പാകിസ്താനി ഗുണ്ടയില്‍ നിന്ന് സുരേഷ് ഗോപിയെ മമ്മൂട്ടി രക്ഷിക്കുന്ന നാലാംകിട പൊറോട്ട് നാടകം കളിച്ചു  ഫാന്‍സ്‌ അസോസിയേഷന്‍ക്കാരെ കയ്യില്‍ എടുക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രശംസനീയമാണ്.

തിരകഥ എഴുതിയപ്പോള്‍ എസ്.എന്‍.സ്വാമിയെ കൂടെ ഉള്‍പെടുത്തി, സംവൃത സുനിലും ഇന്ത്യന്‍ പ്രാധാനമന്ത്രിയും തമ്മില്‍, അല്ലെങ്കില്‍ ജനാര്‍ധനനും സുപ്രീം കോടതി വനിതാ ജഡ്ഗിയും തമ്മില്‍ ഒരു അവിഹിതം ആംഗിള്‍ കൂടെ ഉണ്ടാക്കിയെങ്കില്‍, ഒരു അതുഗ്രഹ്യന്‍ ഇക്കിളി ത്രില്ലെര്‍ കൂടെ ആകാന്‍ ഈ പടത്തിനു കഴിയുമായിരുന്നു  എന്നാണു എന്റെ വിനീതമായ വിലയിരുത്തല്‍..

ഷാജി കൈലാസ് എന്ന സംവിധായകനില്‍ നിന്ന്  മുണ്ട് മടക്കികുത്തി, ക്ഷയിച്ചു തുടങ്ങുന്ന വരിക്കാശേരി മനയെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന, മലയാള ഗന്ധമുള്ള പഴയ പടങ്ങളാണ് എന്നെ പോലുള്ള സാധാരണക്കാര്‍ ഇപ്പോഴും കാണാന്‍ കൊതികുന്നത്.

അത് മനസ്സിലാക്കാതെ, മൂവായിരം സ്ക്രീനില്‍ പടം റിലീസ് ചെയ്താല്‍ ഓപനിംഗ് വീക്ക്‌ തന്നെ പൈസ ഉണ്ടാക്കാം എന്ന കുബുദ്ധിയോടെ,  പാകിസ്ഥാനികളെ തുകട തുകട ഹിന്ദി പറഞ്ഞു ഇഞ്ചിഞ്ചായി  കൊന്നു ഇന്ത്യയുടെ മാനവും സുരക്ഷയും കാക്കുന്ന ഇത്തരം പൊളി പടങ്ങള്‍ ഇറക്കിയാല്‍, പടത്തില്‍ വില്ലന്‍ കാണിക്കുന്നത് പോലെ നടുവിരല്‍ മാത്രമേ പ്രേക്ഷകരും കാണിക്കു. കൂടെ സുരേഷ് ഗോപിയുടെ ഒരു ബുള്‍ഷിറ്റും !!

നിര്‍ത്തുന്നു

സ്നേഹത്തോടെ,

ഒരു ശരാശരി മലയാളി പ്രേക്ഷകന്‍
അടികുറുപ്പു : ദാവൂദ് ഇബ്രാഹിമിനെ കണ്ടുപിടിക്കുന്ന മിഷന്‍ ഉള്ള അടുത്ത ഭാഗം ഇറക്കാന്‍ പോകുന്നതായി പടത്തിന്റെ അവസാനം മനസ്സില്ലായി. എങ്ങാനും മലയാളം സംസാരിക്കുന്ന താങ്കളുടെ പടത്തിലെ ദാവുദിനെ, ഒറിജിനല്‍ ദാവൂദ് കാണാന്‍ ഇടയായാല്‍, നല്ല ഒന്നാതരം അടി താങ്ങളെതേടി പാകിസ്താനില്‍ (കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് അല്ല..ഇത്  ഒറിജിനല്‍ പാകിസ്താന്‍) നിന്ന് വരാന്‍ സാധ്യത ഉണ്ട്.  അമ്പലമുക്കിലെ താങ്കളുടെ വസിതിയില്‍ ഉള്ള ഹൈ ടെക് അള്‍ട്ര മോഡേണ്‍ നൈറ്റ്‌ വിഷന്‍ ഉപകരണങ്ങള്‍ താങ്ങളെ രക്ഷികുമെന്നു പ്രതീക്ഷിക്കുന്നു.
Advertisements
%d bloggers like this: