ഷാജി കൈലാസിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ഷാജി കൈലാസ്,
താങ്കളുടെ ശക്തമായ തിരിച്ചുവരവിനു കളം ഒരുക്കുന്ന , മലയാളത്തിലെ അനശ്വരമായ രണ്ടു കഥാപാത്രങ്ങള്‍ ഒരുമിക്കുന്ന പൊളിറ്റിക്കല്‍ സസ്പെന്‍സ് ത്രില്ലര്‍ എന്നൊക്കെ വിശേഷിപിച്ച പടം, ആദ്യ ദിവസം തന്നെ കണ്ടു ഉണ്ടായ  മാനസിക പിരിമുറുക്കത്തില്‍ നിന്ന് ഉടെലെടുത്ത കത്താണിത്..

ഒരു ശരാശരി മലയാളീ പ്രേക്ഷന്‍ എന്ന നിലയില്‍, എന്റെ അഭിപ്രായസ്വാതന്ത്രം ഉപയോഗിച്ച് ചില കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

പഴയ സിനിമയുടെ ക്ലിപ്പുകളും അതെ പഞ്ച് ഡയലോകുകളും തിരുകികയറ്റി തട്ടികൂടിയ ഈ പടം, പൈസ മുടക്കി റ്റിയറ്റരില്‍ പോയി പടം കണ്ട പ്രേക്ഷകരോട്  മാത്രമല്ല, മറിച്ചു, ഇന്നും കിംഗ്‌, കമ്മിഷണര്‍ പടങ്ങളെ ഒരുപിടി നല്ല ചിത്രങ്ങളുടെകൂടെ മനസ്സില്‍ സ്കൂഷിക്കുന്ന പ്രേക്ഷകരോടുള്ള കനത്ത വഞ്ചനയാണ്, കൊല്ലാകൊലയാണ്.

ഇന്ത്യന്‍ പ്രാധനമന്ത്രി മുതല്‍  ചൈനകാരന്‍ തോക്ക് വ്യാപാരി വരെ ചറപറ മലയാളം സംസാരിക്കുന്ന ഗുട്ടന്‍സ്  ഞാന്‍ ഒരിക്കലും ചോദ്യം ചെയില്ല.. പൊളിറ്റിക്കല്‍ ത്രില്ലെര്‍ എന്നൊക്കെ കൊട്ടിഘോഷിട്ടിച്ചു, സിനിമ തുടങ്ങി അര മണിക്കൂറില്‍  ഇവനാണ് വില്ലന്‍ എന്ന് പറഞ്ഞു വില്ലനെ കാണിച്ചാല്‍, പിന്നെയെന്താണ് ത്രില്‍ എന്നും ഞാന്‍ ചോദിക്കില്ല..

ആലിഭായ് , റെഡ് ചില്ലീസ്, ഓഗസ്റ്റ്‌ 15  തുടങ്ങിയ തലനാരികക്ക് ഓസ്കാര്‍ മിസ്സ്‌ ആയ താങ്കളുടെ പടങ്ങള്‍ കണ്ടു കഴിഞ്ഞതോടെ ഇത്തരം ചോദ്യങ്ങള്‍ പാടില്ല എന്ന് ഞാന്‍ മനസ്സിലാക്കിയതാണ്..

പക്ഷെ, മുലകുടി മാറാത്ത പിള്ളേര്‍ പോലും വിശ്വസിക്കാത്ത കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്  കാണിച്ച്  ഹാക്കിംഗ്, നെറ്റ്വര്‍ക്ക് ജാമ്മിംഗ്,  നാസ, എഫ്.ബി.ഐ, ഇന്റര്‍നാഷണല്‍ അസ്സാസിന്‍,   ഐ.സി.ഡി മിസൈല്‍,ഗ്ലോബല്‍ നുക്ലിയര്‍ ബോംബ്‌   എന്നൊക്കെ പുലഭ്യം പറഞ്ഞു  നടക്കുന്ന നായകന്മാരെ, അവരുടെ ചേഷ്ടകളെ, പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന് ഒരു നിമിഷം എങ്കിലും താങ്കള്‍ ചിന്തിചിരുന്നെകില്‍ ഒരുപക്ഷെ ഈ പടം താങ്കള്‍ എടുക്കമായിരുന്നോ എന്ന്  മാത്രം തോന്നി പോകുന്നു.

രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതിയെന്നു പറയുന്ന സിനിമക്ക്  തിരക്കഥ ഉണ്ടോ, ഉണ്ടെകില്‍ അത് എവിടെ എന്ന് പലരും ചോദിക്കുന്നു. വിഷമിക്കണ്ട, ഞാന്‍ ചോദിക്കില്ല..

ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ സലിം കുമാറിനെ മാത്രം ഓര്‍ത്തുപോകുന്നു.. കുറെയധികം കഞ്ചാവ് കൊടുത്തിട്ട്, രണ്‍ജി പണിക്കരോട് “എനിക്ക് നാല് മണികൂര്‍ ബിഗ്‌ ബജറ്റ് പടം പിടിക്കണം,  ഇഷ്ടം ഉള്ളത് പോലെ എഴുതിക്കോ, ബട്ട്‌ പടം തുടങ്ങി കഴിഞ്ഞാല്‍ കമ്പ്ലീറ്റ്‌ ഇംഗ്ലീഷ് … ഒരുത്തന് പോലും ഒന്നും മനസ്സിലാവരുത്…” എന്ന്  താങ്കള്‍ ആക്ച്വലി പറഞ്ഞു കാണുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി.

മനസില്ലവാത്ത ആയിരകണക്കിന് ഡയലോകുകളില്‍ നിന്ന്  കഷ്ടപ്പെട്ട് എഴുതിയെടുത്ത ചില ഡയലോഗുകള്‍ : scintillating scent of wine and woman in a sense of fusion, wretched nauseating repulsive audacity, frustrating filthy menace, holy five star brothel, clandestine clutches, digital blue film cold storage, colourless odourless pride of the deprived

ഇത്തരം പ്രയോഗങ്ങള്‍  ഇംഗ്ലീഷില്‍ ഉണ്ടോ, ഉണ്ടെകില്‍ കവി ഇതിലൂടെ എന്താണ് ഉദേശിക്കുന്നത് എന്ന്  മനസിലാവുന്ന ഭാഷയില്‍ പറഞ്ഞു തന്നാല്‍ വളരെ സൗകര്യമായിരുന്നു.
അതല്ല, മനസിലാവാത്ത ഇംഗ്ലീഷ് കേട്ടാല്‍ മലയാളികള്‍ കൈഅടിക്കും എന്നാണെങ്കില്‍ അടുത്ത പടത്തില്‍ ഉപയോഗിക്കാന്‍ കുറച്ചു  പ്രയോഗങ്ങള്‍   സംഭാവന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു (കടപ്പാട് :ഗൂഗിള്‍)  –  the impertinent raunchy and fiercely dreadful political bigwig, cold blooded and big boned bureaucratic pimp, up your goddamn gooch, hideous and ill-favoured patrician..
ഇനിയും വേണമെങ്കില്‍, എന്റെ ഗവേഷണത്തില്‍ ഉരുതിരിഞ്ഞുണ്ടായ “not so uncommon antiquated submissive male ego” ഞാന്‍ സമര്‍പ്പിക്കുന്നു. ഇഷ്ടമുള്ളിടത്ത്  താങ്കള്‍ക്കു nauseating എന്നും ചേര്‍ക്കാം.

മലയാളത്തില്‍ നല്ല ചുണ്ടുകളുള്ള നായികമാരുടെ ക്ഷാമം ഉള്ളതുകൊണ്ടാണോ താങ്ങള്‍ ഇടക്കിടെ സിനിമയില്‍ മമ്മൂട്ടിയുടെ ചുണ്ടുകളുടെ ക്ലോസ് അപ്പ്‌ സീന്‍ കാണിച്ചു അഡ്ജസ്റ്റ് ചെയുന്നതെന്ന് ഞാന്‍ ആദ്യം സംശയിച്ചു… പിന്നീടു സിനിമയില്‍ ഉടനീളം മമ്മൂട്ടിയും സുരേഷ് ഗോപിയും പരസ്പരം കാണിക്കുന്ന അംഗവിക്ഷേപങ്ങളും, പദവര്‍ണ്ണനകളും കാണുമ്പോള്‍, കോഴിക്കൊടുകാരെ സിനിമയില്‍ പരാമര്‍ശിക്കുന്ന താങ്കളുടെ ഈ സിനിമക്ക് അതിനെന്തു യോഗ്യത എന്ന് കൂടെ അറിയാതെ ചിന്തിച്ചു പോകുന്നു.

ഏകലവ്യനിലെ മായ മേനോനില്‍ തുടങ്ങി, കിംഗിലെ വാണി വിശ്വനാഥ്, മാഡം അച്ചാമ തോമസ്‌ മുതല്‍ ആറാം തമ്പുരാനിലെ പ്രിയ രാമനെ പോലെ ത്രസിപികുന്ന സ്ത്രീകഥ പാത്രങ്ങളെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ (ഒരുപാട്) ലങ്ഘിക്കാതെ അവതരിപിച്ചുടുള്ള താങ്ങള്‍, ഈ സിനിമയില്‍ ഏലിയാമ്മ പെട്ടിക്കാരന്‍ എന്ന ഒരു കഥാപാത്രത്തെ, പേര് വിശേഷിപ്പികുന്നത് പോലെ ആലങ്കാരികമായി ക്യാമറ പരിച്ചയപെടുത്തുമ്പോള്‍, താങ്കളുടെ നിലവാരതകര്‍ച്ച മറനീക്കി പുറത്തുവരുന്നു.

ബോണ്‍ ഐഡെന്‍റ്റിട്ടി, ജെയിംസ്‌ ബോണ്ട്‌ പടങ്ങളെ കടത്തി വെട്ടുന്ന പടത്തില്‍, മലയാളി പ്രേക്ഷകന് ഒരു സൈഡില്‍ കൂടെ ഇക്കിളി ഉണ്ടാക്കാന്‍, താണ്ടവം സിനിമ മുതല്‍  താങ്കള്‍ സ്ഥിരമായി ഉള്‍പെടുത്തി വരുന്ന പെറ്റികോട്ട് മാത്രം ധരിച്ചു നിക്കുന്ന (നാടന്‍ + ഫോറിന്‍) ആശ്രമതോഴികളെ മറക്കാതെ ഉള്‍പെടുത്തിയത് എന്നിലെ മലയാളിയെ പുളകം കൊള്ളിക്കുന്നു.

അതുപോലെ, ഇന്റെര്‍വലിനു മുമ്പ് മമ്മൂട്ടിയെ ഇന്ത്യന്‍ ഗുണ്ടകളില്‍ നിന്ന്  സുരേഷ് ഗോപി രക്ഷിച്ചാല്‍, ക്ലൈമാക്സ്‌ വരുമ്പോള്‍ പാകിസ്താനി ഗുണ്ടയില്‍ നിന്ന് സുരേഷ് ഗോപിയെ മമ്മൂട്ടി രക്ഷിക്കുന്ന നാലാംകിട പൊറോട്ട് നാടകം കളിച്ചു  ഫാന്‍സ്‌ അസോസിയേഷന്‍ക്കാരെ കയ്യില്‍ എടുക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രശംസനീയമാണ്.

തിരകഥ എഴുതിയപ്പോള്‍ എസ്.എന്‍.സ്വാമിയെ കൂടെ ഉള്‍പെടുത്തി, സംവൃത സുനിലും ഇന്ത്യന്‍ പ്രാധാനമന്ത്രിയും തമ്മില്‍, അല്ലെങ്കില്‍ ജനാര്‍ധനനും സുപ്രീം കോടതി വനിതാ ജഡ്ഗിയും തമ്മില്‍ ഒരു അവിഹിതം ആംഗിള്‍ കൂടെ ഉണ്ടാക്കിയെങ്കില്‍, ഒരു അതുഗ്രഹ്യന്‍ ഇക്കിളി ത്രില്ലെര്‍ കൂടെ ആകാന്‍ ഈ പടത്തിനു കഴിയുമായിരുന്നു  എന്നാണു എന്റെ വിനീതമായ വിലയിരുത്തല്‍..

ഷാജി കൈലാസ് എന്ന സംവിധായകനില്‍ നിന്ന്  മുണ്ട് മടക്കികുത്തി, ക്ഷയിച്ചു തുടങ്ങുന്ന വരിക്കാശേരി മനയെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന, മലയാള ഗന്ധമുള്ള പഴയ പടങ്ങളാണ് എന്നെ പോലുള്ള സാധാരണക്കാര്‍ ഇപ്പോഴും കാണാന്‍ കൊതികുന്നത്.

അത് മനസ്സിലാക്കാതെ, മൂവായിരം സ്ക്രീനില്‍ പടം റിലീസ് ചെയ്താല്‍ ഓപനിംഗ് വീക്ക്‌ തന്നെ പൈസ ഉണ്ടാക്കാം എന്ന കുബുദ്ധിയോടെ,  പാകിസ്ഥാനികളെ തുകട തുകട ഹിന്ദി പറഞ്ഞു ഇഞ്ചിഞ്ചായി  കൊന്നു ഇന്ത്യയുടെ മാനവും സുരക്ഷയും കാക്കുന്ന ഇത്തരം പൊളി പടങ്ങള്‍ ഇറക്കിയാല്‍, പടത്തില്‍ വില്ലന്‍ കാണിക്കുന്നത് പോലെ നടുവിരല്‍ മാത്രമേ പ്രേക്ഷകരും കാണിക്കു. കൂടെ സുരേഷ് ഗോപിയുടെ ഒരു ബുള്‍ഷിറ്റും !!

നിര്‍ത്തുന്നു

സ്നേഹത്തോടെ,

ഒരു ശരാശരി മലയാളി പ്രേക്ഷകന്‍
അടികുറുപ്പു : ദാവൂദ് ഇബ്രാഹിമിനെ കണ്ടുപിടിക്കുന്ന മിഷന്‍ ഉള്ള അടുത്ത ഭാഗം ഇറക്കാന്‍ പോകുന്നതായി പടത്തിന്റെ അവസാനം മനസ്സില്ലായി. എങ്ങാനും മലയാളം സംസാരിക്കുന്ന താങ്കളുടെ പടത്തിലെ ദാവുദിനെ, ഒറിജിനല്‍ ദാവൂദ് കാണാന്‍ ഇടയായാല്‍, നല്ല ഒന്നാതരം അടി താങ്ങളെതേടി പാകിസ്താനില്‍ (കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് അല്ല..ഇത്  ഒറിജിനല്‍ പാകിസ്താന്‍) നിന്ന് വരാന്‍ സാധ്യത ഉണ്ട്.  അമ്പലമുക്കിലെ താങ്കളുടെ വസിതിയില്‍ ഉള്ള ഹൈ ടെക് അള്‍ട്ര മോഡേണ്‍ നൈറ്റ്‌ വിഷന്‍ ഉപകരണങ്ങള്‍ താങ്ങളെ രക്ഷികുമെന്നു പ്രതീക്ഷിക്കുന്നു.
Advertisements

Posted on March 27, 2012, in സിനിമ and tagged , , , , , , . Bookmark the permalink. 22 Comments.

 1. തുറന്ന് കത്ത് പ്രിന്റെടുത്ത് അമ്പലമുക്കിലെ വീട്ടിലേക്ക് വാരിവിതറിയാല്‍ പുള്ളി ചിലപ്പോള്‍ അത് ശ്രദ്ധിക്കുമായിരിക്കും….

  ഇനിയിപ്പോ ഇവിടെ ഫാന്‍സുകാരുടെ തെറിയഭിഷേകമാകാനും സാധ്യതയുണ്ട്…..

  #ശ്ശോ, ക്യാമറ ആലങ്കാരികമായി കാണിക്കുന്ന ആ സീനെനൊക്കെ, ഇത്തിരി വൈകിയാലും കട്ട് ചെയ്യില്ലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു….

 2. aa film atra bore aano?? Very nice movie ennu Facebookil aarudeyo update kandayirunnu..

 3. padam nalla comedy aanu.. chirichu chirichu mannu kappi 😛

 4. കാലം പുരോഗമിച്ചതും , മലയാള സിനിമാ പ്രേക്ഷകരുടെ ആസ്വാദന നിലവാരം മാറിയതും ,സൂപ്പര്‍ സ്റ്റാറുകള്‍ അടക്കം ഭൂരിപക്ഷം സിനിമാക്കാരും ഇനിയും മനസ്സിലാക്കിയിട്ടില്ല.

  NB: ഇനി ഇതെങ്ങാനും വായിച്ചു ഷാജി കൈലാസ് നന്നായി പോവുമോ?

 5. നന്നായാല്‍ എന്ത് നല്ലതായിരുന്നു… ഇവന്മാരൊക്കെ നല്ല പിള്ളേര്‍ വന്നു നല്ല പടങ്ങള്‍ എടുക്കുന്ന കാര്യം അറിഞ്ഞില്ല എന്ന് തോന്നുന്നു… ഇപ്പോഴും അമ്പല പറമ്പില്‍ കിട്ടുന്ന പീപ്പി കളിച്ചു നടക്കാന്‍ നാണമില്ലേ എന്തോ???

 6. ബ്രയിലി ചന്ദ്ര ബാലന്‍ . ബി

  കിടു ആയി എഴുതിയിട്ടുണ്ട്….പുള്ളിയുടെ (ഷാജി കൈലാസിന്റെ ) വെടി തീര്‍ന്നു കാണും

 7. മുണ്ട് മടക്കികുത്തി, ക്ഷയിച്ചു തുടങ്ങുന്ന വരിക്കാശേരി മനയെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന, മലയാള ഗന്ധമുള്ള പഴയ പടങ്ങളാണ് എന്നെ പോലുള്ള സാധാരണക്കാര്‍ ഇപ്പോഴും കാണാന്‍ കൊതികുന്നത്.

  Ivan thudangiyapoley manassilayi engota pokunnathennu…ivanu vendathu Narasimham, thandavam, Ravanaprabhu polullaa CLASSICS aanu. Kashtammmmmmmmm kurey kooli ezhuthukar nadakkunnu.

  • നാരായണന്‍

   ഇദ്ദേഹം പറഞ്ഞതില്‍ ഒരു തെറ്റും ഇല്ല മാഷേ.. പ്രേക്ഷകരുടെ നിലവാരവും.. സാമാന്യ ബോധവും.. ‘Ultra modern’ ഇംഗ്ലീഷ് മനസിലാക്കാനുള്ള capacity-യും കൂടി.. അതനാണ് വാസ്തവം.. അത് മനസില്ലകാതെ വെറുതെ പൊളി പടങ്ങള്‍ എടുത്തു കാശ് കളയുകയാണ് നമ്മുടെ ഒക്കെ ‘ക്ലാസ്സിക്‌’ directors . പരിതാപകരം ആണ് അവസ്ഥ. വസ്തുതകള്‍ മനസിലാകാതെ ‘കൂലി’ എഴുത്തുകാര്‍ എന്ന വെറുതെ ആരോപിക്കുന്നത് നല്ല പ്രവണത അല്ല സുഹൃത്തേ..

 8. A thousand likes! Parayaanirunnathu…..

 9. superb aayittund…. (not film)

 10. കിടു. well written. ഞാനും കണ്ടു. ഒരു രക്ഷില്ല്യ. എന്നിട്ട് ഒടുക്കം അവന്റെ ഒരു വന്ദേ മാതരം, ജനഗണമന.. ഹോ! വെറുത്തുപോയി

 11. Njan kandu cheetayum vilichitta erangi vanne! Athe feelings oppi edutha oru kathu! Kalakki!

 12. its one of the most hilarious yet realistic review of the film at hand and through that an honest post mortem of current malayalam filmdom-hats off to you man ,you have indeed hit the bull’s eye. i don’t know if it can produce the desired results but it’s worth the try.

 13. Pazhaya veenju pazhaya kuppeel thanne….. Puthiya oru Label ottichu ennu mathram…. puthuthaayi onnumthanne illa…… the same boaring Shaji Kailas gimmic…….. aadya 15 minuteil thanne prekshakanu kadha muzhuvan manasilaavum, ennittu baakki 3 hrs the so called King and Commissioner ee caseum anveshichu ingane dialogum veeshi stundum nadathi nadakkum…… irritatingly boaring….. better have a dictionary with you if u dare to watch it……

 14. Nee aare Ethra valiya mon ? Mon evidya joli ? Monente boosine ethu mail cheyiyatte

 15. Boss of Mathew

  well written dude…. and . LOL for the above comment 😀 padathile athe attitude olla fans.. ummakki kanich pedippikkunnu ! 😛

 16. എന്റെ സോനു ഭായി അങ്ങയെ സമ്മതിക്കണം.. ഇതാണ് എനിക്ക് തോന്നിയത് ഇതാണ് ശരിക്കും ന്യൂ ജനറേഷന്‍ സിനിമ
  കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ : അല്‍ഹംധുല്ലില്ലാ (വാക്കുകള്‍ക്കു അതീതം)കണ്ടു ഉഗ്രന്‍ അത്യുഗ്രന്‍ വാക്കുകള്‍ ഇല്ല ഈ സിനിമയെ വിവരിക്കാന്‍ അത്രയ്ക്കും കിടിലം കുറച്ചു നേരം കണ്ടിരുന്നാല്‍ കേരളം എന്ന സംസ്ഥാനമെ നമ്മള്‍ മറന്നു പോകും കളി കമ്പ്ലീറ്റ്‌ അങ്ങ് ഡല്‍ഹിയില്‍ ആണ് പക്ഷെ കളിക്കാര്‍ ഒക്കെ മലയാളികള്‍ പിന്നെ ഇംഗ്ലീഷ് ഭാഷ പഠിക്കാത്ത കൊണ്ട് പലതും മനസ്സിലായില്ല . ഇടയ്ക്ക് How dare your dinkoism എന്ന പോലെന്തോ കേട്ടു പിന്നെയും വെടിയും പുകയും ഇടയ്ക്ക് ഇന്നതാണ് ഇങ്ങേരു / സ്ഥലം എന്ന് കാണിക്കാന്‍ വേണ്ടി സൈഡില്‍ എഴുതി ഒക്കെ കാണിച്ച കൊണ്ട് അതൊക്കെ അങ്ങാണ് എന്ന് മനസ്സിലായി.

  വടക്കേ ഇന്ത്യയിലെ കുറെ ഗോസായിമാരുടെ പല കാര്യങ്ങളും ചുമ്മാ കാണാം. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെ കുറെ സീനുകള്‍. . ആരൊക്കെയോ ചുമ്മാ വന്നും പോയോ ഒക്കെ ഇരിക്കുന്നു. പിന്നെ ഈ ഗ്രൂപിനോട് ഒരായിരം നന്ദി ഇവിടെ കണ്ട പല ഡയലോഗും എടുത്തു ഇട്ടു നല്ല കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ വരെ എന്നെ നോക്കി ചിരിച്ചു അതാണ്‌ ഈ സിനിമ കൊണ്ട് എനിക്ക് ഉണ്ടായ ഒരേ ഒരു നേട്ടം.. പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ ശരിക്കും ആസ്വദിച്ചു ചിരിച്ചു ചിരിച്ചു വയര്‍ ഉളുക്കി പിന്നെ ഒരു സംശയം…..

  റേറ്റിംഗ് : പറയാന്‍ വാക്കുകള്‍ ഇല്ല (ഞാന്‍ അത്രയ്ക്ക് ആയിട്ടില്ല )

  NB : മമ്മൂട്ടിയുടെ കഴുത്ത് ഒന്ന് ശ്രദിച്ചു നോക്കണം ഈ സിനിമയില്‍ കാണാത്തവര്‍ ഒന്നൂടി പോയി കണ്ടു നോക്ക് ഇക്കയുടെ കഴുത്ത് ഫോട്ടോഷോപ്പ്‌ ചെയ്തു ചുളിവോക്കെ മാറ്റിയ രീതിയില്‍ ആണ് കാണിക്കുന്നത്.. മമ്മൂട്ടിക്ക് പ്രായം കുറയ്ക്കാന്‍ പോലും ഇങ്ങനെ ചെയ്യേണ്ട ഗതിയായി.

  ദയവ് ചെയ്തു ഫാന്‍സ്‌ എന്നെ ആക്രമിക്കരുത്… താങ്ങില്ല. ഈ സിനിമ കണ്ടിരുന്നപ്പോള്‍ ഒരു ഫ്രണ്ടിന്റെ കോള്‍ വന്നു അവനു ഒരു ആറു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ വേണ്ടി, പടം കണ്ടിറങ്ങി അവന് ടിക്കറ്റും കൈമാറി ഉള്ളില്‍ ഒരു കള്ളച്ചിരിയും ഒളിപ്പിച്ചു തിരികെ റൂമില്‍ വരവേ ദേ വീണ്ടും അവന്റെ ഫോണ്‍ കോള്‍ ” അത് സിനിമ 18+ആയത് കൊണ്ട് അവന്റെ കൂടെ ഉണ്ടായിരുന്ന കുട്ടികളെ സിനിമ കാണിക്കാന്‍ അകത്ത് കയറ്റാന്‍ അനുവധിക്കില്ലാന്ന്. ഹും പാവം കുട്ടികള്‍ അവര്‍ രക്ഷപ്പെട്ടു.. അവന്റെ കുടുംബവും (ഓരോരോ നിയമങ്ങളെ )

 17. പുതിയ കോലാ സ്രിഷ്ടികലോന്നും കാണുനില്ല? നാട്ടുകാര്‍ തല്ലികൊന്നോ? ആകാംശ്ശയോടെ കാത്തിരിക്കുന്നു..

 18. I happen to see this movie yesterday. I kept thinking that the initial murder was just an introductory masala for mammoty and the real plot of the story will start soon enough. It was just disappointing. Combing such great movies together and bringing out a master piece requires excellence, but what I saw in there was a child’s play… total failure and disrespect to the viewers time, money and resources.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: