Blog Archives

മത്തി കറി vs ചിക്കന്‍ ബിരിയാണി

7.00 AM :
പതിവിലും നേരത്തെ ഞാന്‍ എഴുന്നേറ്റു…

ടുഡേ ഈസ്‌ ദി ബിഗ്ഗസ്റ്റ് ഡേ ഇന്‍ മൈ ലൈഫ്…

കിടക്കപ്പായില്‍ ‘s’ ആകൃതിയില്‍ ചരിഞ്ഞുകിടന്നു ഞാന്‍ ലാപ്ടോപ്‌  ഓണ്‍ ആക്കി….

ഇന്‍ബോക്സില്‍ അവള്‍ടെ മെയില്‍ വന്നിടുണ്ടോ?….

…മെയില്‍ പോയിട്ട് ഒരു പുതിയ സ്പാം മെയില്‍ പോലും ഇല്ല..

ഒന്നും കൂടെ റിഫ്രെഷ് ചെയ്തു…

ഇല്ല, ഒന്നും ഇല്ല..

വരും…വരാതെ ഇരിക്കില്ല..

വരാതെ എവിടേ പോകാന്‍!!..

7.40 AM :

ഇന്നത്തെ ദിവസം ഉപയോഗിക്കാന്‍ വേണ്ടി മാത്രം വാങ്ങിയ സിന്തോള്‍ സോപ്പ്, ക്ലോസ്അപ്പ്‌ ടൂത്ത് പേസ്റ്റ് , മൗത്ത് വാഷ്‌, ബിഫോര്‍ ഷേവ് , ആഫ്റ്റര്‍ ഷേവ് , ബോഡി ലോഷന്‍, ആക്സ്  ഡിയോ, ബില്‍ക്രീം തുടങ്ങിയ സാമഗ്രഹികള്‍….

കുക്കറി ഷോയിലെ ലക്ഷ്മി നായരെ പോലെ സാമഗ്രഹികള്‍.ബാത്‌റൂമില്‍ നിരനിരായി അടുക്കി വെച്ചു……

പൊളിഞ്ഞു തുടങ്ങിയ വരിക്കാശ്ശേരിമനയില്‍ കുമ്മായം പൂശുന്നത് പോലെ അവയെല്ലാം നിര്‍ദാക്ഷ്യണ്യം എന്റെ ബോഡിയില്‍ വാരിവലിച്ചു തേച്ചുപിടിപ്പിച്ചു..

 നടന്‍ സോമന്റെ പോലെ നീണ്ടു കിടന്ന കൃതാവു വെട്ടിമുറിച്ചു ഹൃതിക് റോഷന്റെ കൃതാവു പോലെ സ്റ്റൈല്‍ ആക്കി….

ഡേസ്പ് ,ഈ വര്‍ഷവും ഫ്രഞ്ച്  താടിയുടെ കണക്ഷന്‍ വന്നിട്ടില്ല.

ഉപയോഗിക്കാതെ വച്ചിരുന്ന വിലകൂടിയ ഷര്‍ട്ടും, അലക്കി തേച്ച പാന്റും, വിശേഷ ദിവസങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ജോക്കി ബോക്സരും ധരിച്ചു ഞാന്‍ കുട്ടപ്പനായി.

ഞാന്‍ കണ്ണാടിയില്‍ നോക്കി..ഇപ്പോള്‍ ദേവാസുരത്തിലെ വരിക്കശ്ശേരി മന തന്നെ!!

10.10 AM :
അവള്‍ ഇനിയും ഓഫീസില്‍ എത്തിയിട്ടില്ല..

എന്റെ വിശുധാനുരാഗത്തിന്റെ സൗരഭ്യമുള്ള, എന്റെ ഹൃദയരാഗത്തിന്റെ അരുണിമയുള്ള, പാതി വിടര്‍ന്ന ഒരു കുടുന്ന ചെമ്പനീര്‍പ്പുക്കള്‍ ഞാന്‍ അവള്‍ടെ കുബികളില്‍ വെച്ചു..

നീണ്ട മൂന്ന് വര്‍ഷത്തെ  എന്റെ നിശബ്ദ പ്രണയത്തിന്റെപരിസമാപ്തി…..

അവള്‍ ആ ചെമ്പനീര്‍പ്പുക്കള്‍ ഇരുകൈകളാല്‍ എടുത്തു മാറോടു ചേര്‍ക്കും...

പ്രണയപരവശമായ അവളുടെ കണ്ണുകളില്‍  എന്റെ മുഖം മിന്നിമറയും…..

ഓടി വന്നു എന്റെ കൈകളിലേക്ക് അവള്‍ മെല്ലെ അണയുമ്പോള്‍ ഞാന്‍ അവളെ വാരിപുണര്‍ന്നു നെറ്റിയില്‍ ഒരു ചുടുചുംബനം നല്‍കും…..

ഓഫീസില്‍ എങ്ങും പ്രണയമഴ ….

ബാക്ക്ഗ്രൗണ്ടില്‍ സുബ്രമണ്യപൂരം സിനിമയിലെ കണ്കള്‍ ഇരണ്ടാല്‍ പാട്ട് .  ..

ആകാശത്ത് നിന്ന് ഹര്‍ഷവര്‍ഷം  ….

ആ രംഗം ദേവഗണങ്ങളില്‍ പോലും അസൂയ ഉളവാക്കും!

12.25 PM :

നല്‍കാന്‍ റെഡി ആക്കി വെച്ചിരുന്ന ചുടുചുംബനം, ചൂടാറിയ മുളക് ബജി പോലായി

അവള്‍ സ്ഥിരം ഇരിക്കാറുള്ള കഫട്യീര്യയിലെ ഒരിഞ്ഞ കോണിലെ ടേബിളില്‍  നേരത്തെ ചെന്ന് ഞാന്‍ സ്ഥാനമുറപ്പിച്ചു ….

മിടിക്കുന്ന ഹൃദയമിടിപ്പുമായി ഞാന്‍ അവളുടെ കാലൊച്ചക്കായി കാത്തിരുന്നു….

സംഭ്രമം കൊണ്ടും, നാണം കൊണ്ടും എന്റെ തരളമനസ്സ്  വിവശനായി….

“ഹായ്..”  പിറകില്‍ നിന്ന് അവളുടെ ശബ്ദം …

“ഹായ് ചന്ദന….എന്താടോ..”

മനസ്സില്‍ എന്തോ  ഒരു വെപ്രാളം. 

“അത്..”

“ധൈര്യമായി പറഞ്ഞോള്ളൂ”…

പറയു ചന്ദനകുട്ടി ..

കഴിഞ്ഞ മൂന്ന്  കൊല്ലമായി ഞാന്‍ കേള്‍ക്കാന്‍ കൊതിക്കുന്ന ആ മൂന്ന്  വാക്കുകള്‍. …

ചന്ദന ചോലയില്‍ മുങ്ങി നീരാടാന്‍ നീ വരില്ലേ കുട്ടി ?

“എന്റെ കോഡില്‍ എന്തോ ഒരു എറര്‍, എത്ര ഡിബഗ് ചെയ്തിട്ടും ശരിയാവുന്നില്ല…ലഞ്ച് കഴിയുമ്പോള്‍ ഒന്ന്  ശരിയാക്കി തരാമോ?..”

“ങേ?”…

മുന്നേമുന്ന്  വാക്ക് മാത്രം ചോദിച്ച എനിക്ക് നീ വാക്കുകളുടെ ഒരു പൂക്കാലം തന്നെ തന്നല്ലോ. ..

“ഷുവര്‍..ഞാന്‍ വരാം..”

“ചന്ദന ഇരിക്ക്…. …താന്‍ കഫടീര്യയിലെ ഫുഡ്‌ മടുത്തു എന്ന്‌ എപ്പോഴും പറയാറില്ലേ.. ഞാന്‍ നല്ല സ്പെഷ്യല്‍ മത്തി കറി കൊണ്ട് വന്നിട്ടുണ്ട് …..ടേസ്റ്റ് ചെയ്തു നോക്ക് ..”

അരികിലെ കസേര ഞാന്‍ അവള്‍ക്കായി വലിച്ചിട്ടു……

എന്റെ ഹൃദയത്തിലേ ദേവിക്ഷേത്രത്തിന്റെ  വാതിലും അവള്‍ക്കായി തുറന്നിട്ടു……

ദേവിയായി വന്ന് എന്റെ പ്രസാദിക്കു ചന്ദനകുട്ടി..

“…ആക്ച്വലി വിനു എനിക്ക് വേണ്ടി സ്പെഷ്യല്‍ ആയി ചിക്കന്‍ ബിരിയാണി ഉണ്ടാക്കി കൊണ്ട് വന്നിട്ടുണ്ട് എന്ന്‌ രാവിലെ പറഞ്ഞായിരുന്നു   ..അവന്‍  വെയിറ്റ് ചെയ്യുവാ…

നമ്മുക്ക് പിന്നീടു എപ്പോഴെങ്ങിലും ഒരിമിച്ചു ലഞ്ച് കഴിക്കാം…..”..

അവള്‍ടെ ഒരു വിനുവും, അവന്റെ ഒരു ചിക്കന്‍ ബിരിയാണിയും…….അവനോടു വന്നു കോഡ്  ശരിയാക്കി തരാന്‍ പറയടി

“എന്തെകിലും പറഞ്ഞോ?..”

“നല്ല ചുരിദാര്‍……..ചന്ദനകുട്ടിക്ക്, ഐ മീന്‍ ചന്ദനക്കു ഈ ചുരിദാര്‍ നല്ലോണം ചേരുന്നുണ്ട്..”

എന്റെ ആയിരത്തി നാന്നൂറ്റി തൊണ്ണറ്റൊമ്പത് രൂപയുടെ ഷര്‍ട്ട്‌ കൊള്ളാം എന്നെകിലും ഒന്ന് പറയു ചന്ദനെ ..

പ്ലീസ്‌!!!

“താങ്ക്സ്… ലഞ്ച് കഴിഞ്ഞു വരണേ

അവള്‍ പോയി..

എന്നെന്നേക്കുമായി..

എന്തൊരു ശൂന്യത…..

ആരെങ്കിലും താങ്ങിയില്ലെങ്കില്‍ കുഴഞ്ഞു താഴെവീണുപോകുമെന്ന അവസ്ഥ….


വിഫല പ്രണയത്തിന്റെ കനല്‍ കൂമ്പാരത്തില്‍ വീണെരിഞ്ഞു , സ്വയം നീറിപുകഞ്ഞു, ശിഷ്ടജീവിതം വിങ്ങുന മനസ്സുമായി ഇരുണ്ട മുറികളില്‍ കഴിച്ചുകൂടണ്ട ദിനരാത്രങ്ങള്‍ എന്റെ മുന്നില്‍ പ്രത്യക്ഷപെട്ടു……

മഴകാറ്റില്‍ അടിച്ചുലയുന്ന ജനല്‍ ചില്ലുകള്‍…..

പിളരുന്ന റയില്‍ പാളങ്ങള്‍….

നെല്‍പാടങ്ങള്‍ മുറിച്ചു ഇരമ്പി വരുന്ന ട്രെയിനിന്റെ നിലവിളി ശബ്ദങ്ങള്‍ ……

അണഞ്ഞു പുകയുന്ന തിരിനാളങ്ങള്‍….

ഉറഞ്ഞു തുള്ളുന്ന വെളിച്ചപാടുകള്‍……..

അടക്കി വെച്ചിരുന്ന ഹൃദയഅഭിലാഷങ്ങള്‍, ഞാന്‍ അറിയാതെ തന്നെ ഒരു വെമ്പലോടെ പിടുത്തം വിട്ടു പുറത്തോട്ട് വന്നു..

വിഷമം സഹിക്കാന്‍ വയ്യാതെ, അവള്‍ക്കു വേണ്ടി കൊണ്ട് വന്ന എക്സ്ട്രാ മത്തി കറിയും ഞാന്‍ തന്നെ തിന്നു തീര്‍ത്തു…..

ഡിപ്രഷന്‍ വരുമ്പോള്‍ വിശപ്പ്‌ കൂടുമെന്ന് പറയുന്നത് സത്യം തന്നെ!!.


4.00 PM

ഹിന്ദിക്കാരന്‍ സൗരവ് കുബിക്കളില്‍ വന്നു ഒടുക്കത്തെ ഷോഓഫ്‌ !

അവന്റെ കൂതറ ഗേള്‍ഫ്രണ്ട് വാങ്ങി കൊടുത്ത സാംസങ്ങിന്റെ കൂടിയ ഏതോ ഫോണ്‍ എല്ലാരേയും കാണിച്ചു വാതോരാതെ സംസാരിക്കുന്നു…

അതിന്റെ ഓ.എസ് ഇടക്ക് ഇടക്ക് ഹാങ്ങ്‌ ആവുമെന്നും, ക്വാഡ് കോര്‍ ഇപ്പോള്‍ ഔട്ട്‌ ഓഫ് ഫാഷന്‍ ആണെന്നും, അവന്റെ ഫൈവ് മെഗാപിക്സലിനെക്കള്‍ ക്ലാരിറ്റി എന്റെ വണ്‍ മെഗാപിക്സലിനാന്നെന്നും ഒക്കെ പറയണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു…

ബട്ട്‌, ഹിന്ദികാരന്‍ തടിയന് ദേഷ്യം വന്നാല്‍ അംഗഭംഗം സംഭവിക്കാവുന്ന എന്റെ മല്ലു ബോഡിയെ ഓര്‍ത്തു   “കൂള്‍ ഫോണ്‍ dude .. യു ആര്‍ രിയല്ലി ലക്കി” എന്ന് മാത്രം ഞാന്‍ തട്ടി വിട്ടു …

ലവന്‍ ഹാപ്പി.. നാളത്തെ ലഞ്ച് ലവന്റെ വക..

6.30 PM :

ഓഫീസില്‍ നിന്ന് ഇറങ്ങി നേരെ ഫോറത്തിലോട്ടു പോയി…

വീക്ക്‌ഡേ ആണെങ്കിലും അപാര തിരക്ക്….

എങ്ങും കൈ പിടിച്ചു നടക്കുന്ന കമിതാക്കള്‍ മാത്രം…

കൈ പിടിക്കാതെ ഇവനൊന്നും നടക്കാന്‍ പറ്റുല്ലേ….

ആസ് യുശ്വല്‍,  മുകളില്‍ നിന്ന് താഴേക്കു നോക്കി സീന്‍ പിടിക്കാന്‍ ബാന്ഗ്ലൂരിലെ സകലമാന മലയാളി വായിനോക്കികളും ഉണ്ട്….

ഇന്ന് ചന്ദനെയും കൊണ്ട് ഇങ്ങോട്ട് വരാമെന്ന് ഒരുപാട് കിനാസ്വപ്നം കണ്ടതാണ്..

ഭാഗ്യം, ഇവനൊക്കെ വായിനോക്കാന്‍ വേണ്ടി എന്റെ ചന്ദനകുട്ടി എന്റെ കൂടെ ഇങ്ങോട്ട് വരാത്തത് നന്നായി….


9.00 PM :

ജിറ്റോക്കില്‍ സൈന്‍ ഇന്‍ ചെയ്തു..

ഒരുത്തി പോലും ഓണ്‍ലൈന്‍ ഇല്ല…

ഈ ഇന്‍വിസിബിള്‍ ഓപ്ഷന്‍ കണ്ടുപിടിച്ചവനെ കൊല്ലണം !. …. ലോകത്തുള്ള ബാക്കി സകലമാന മല്ലു ദരിദ്രവാസികളും ഓണ്‍ലൈന്‍ ഉണ്ട്…..

ഓണ്‍സൈറ്റ് പോയ ചെല്ലകിളികള്‍ എഴുനേറ്റു  വരുന്നതെ ഉള്ളായിരിക്കും..

വെയിറ്റ് ചെയ്യാം..


10.00 PM :

ഫേസ്ബുക്കില്‍ ഐ ലവ് യു പടങ്ങളുടെയും,  പ്രണയസന്ദേശ സ്റ്റാറ്റസ് മെസ്സേജുകളുടെയും മഴവെള്ളപ്പാച്ചില്‍..

ങേ?

രാഹുല്‍ കൃഷ്ണന്‍ ഇന്‍ ആ റിലേഷന്‍ഷിപ്‌ വിത്ത്‌ രസിയ സലിം

യേത്.. ആ കൂതറ രാഹുലോ..

അവനു എന്റെ പകുതി പോലും ഗ്ലാമര്‍ ഇല്ല.. പക്ഷെ ഒടുക്കത്തെ ജാട!……

ദൈവമേ, ഇനി ഇതിന്റെ ജാഡ കൂടെ സഹിക്കണല്ലോ..

അവനെ റിപ്പോര്‍ട്ട്‌ അണ്‍ സേഫ് ചെയ്തു

റീസണ്‍ : സസ്പെക്റ്റെഡ്  ആക്ട്‌ ഓഫ് ടെററിസം

ഇവനൊക്കെ മറ്റേ പരിപാടിയാ,  മറ്റേ  പ്രണയ ജിഹാദ് !!


11.00 PM :

ബോംബെയില്‍ കമിതാക്കളെ ശിവസേനക്കാര്‍ തല്ലുന്ന ദ്രിശ്യങ്ങള്‍ ടിവിയില്‍ ബ്രേകിംഗ്‌ ന്യൂസ്‌. ..

നന്നായി ..

ഇവന്നൊന്നും ഇങ്ങനെ റോഡില്‍ കിടന്നു പ്രേമിക്കാന്‍  അല്ല എന്റെ ഗാന്ധിജി  കഷ്ടപ്പെട്ട്  ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങി തന്നത് ….

ചോര തിളക്കുന്നു!


11.50 PM :
ആരോ പിംഗ്ങ്ങിയ ശബ്ദം കേട്ടു ഞെട്ടി ഞാന്‍ എഴുനേറ്റു…..

ന്യൂ ജെര്സിയില്‍ ഓണ്‍സൈറ്റ് പോയ രശ്മി ആയിരിക്കും..

അവള്‍ക്കു പണ്ടേ എന്നോടെന്തോ ഒരിതുണ്ടെന്നു എനിക്ക്  തോന്നതില്ലാതില്ലാതില്ല ….

ഗൊച്ചു ഗള്ളി!…

ചന്ദനയുടെ പുറകെ നടന്ന സമയത്ത് ഇവള്‍ടെ പുറകെ നടന്നാല്‍ മതിയായിരുന്നു. .. ...


ചെയ്,  രശ്മി അല്ല, പച്ച വെളിച്ചംതെളിച്ചു കൊണ്ട് ഓഫീസിലെ ഗഡി സുകു ആണ്..

അവന്റെ ഒരു കോപ്പിലെ ഹായ്!

“എന്താടെ.”

“എന്തെകിലും നടന്നോ.??”

എന്ത് നടക്കാന്‍.. …മത്തി കറിയെക്കാള്‍  വലുത് ചിക്കന്‍ ബിരിയാണി ആണെന്ന് ഇനെന്നിക്ക്  മനസിലായടാ.. ….ദിവസം തീരാന്‍ ഇനിയും പത്തു മിനിറ്റ്  ഉണ്ട് ..നീ എങ്കിലും എന്നെ ഒന്ന് വിഷ് ചെയ്യടാ…

“ഓക്കേ ഡാ.. മച്ചു, ഹാപ്പി വാലെന്‍റ്റിസ് ഡേ”

“സന്തോഷമായടാ… സെയിം റ്റു യു ആള്‍സോ…

നാളെ ഓഫീസില്‍ കാണാം…ഗുഡ് നൈറ്റ്‌ .
.
.
.
.

.
..

പ്രിയപ്പെട്ട ഡയറി,
ഒരു വര്‍ഷം പെട്ടന്ന് കൊഴിഞ്ഞു പോയത്  ഞാന്‍ അറിഞ്ഞില്ല……

കാലം മാറി…..

ഞാനും……

പ്രതീക്ഷയുടെ പൂങ്കിരണങ്ങള്‍ പൂമഴയായി പെയ്തുകൊണ്ട്  നാളെ വീണ്ടും ഒരു വാലെന്‍റ്റിസ് ഡേ……

ഓണ്‍സൈറ്റ് പോയ രശ്മി തിരിച്ചു വന്നിട്ടുണ്ട്…….

നോ മോര്‍ മത്തികറി…. ..

ഞാന്‍ ഉണ്ടാകിയതാണെന്ന് പറഞ്ഞു രശ്മിക്ക്‌  കൊടുക്കാന്‍ അഞ്ജപ്പറില്‍ നിന്ന് ഒരു ബോണ്‍ലെസ്സ് ചിക്കന്‍ ബിരിയാണി പാര്‍സല്‍ വാങ്ങി വെച്ചിട്ടുണ്ട്……

നേരത്തെ എഴുനേല്‍ക്കണം..

റ്റുമാറോ ഈസ്‌ ദി ബിഗ്ഗസ്റ്റ് ഡേ ഇന്‍ മൈ ലൈഫ്..